greece train accident
ഗ്രീക്ക് ട്രെയിന്‍ ദുരന്തം: ഗതാഗത മന്ത്രി രാജിവെച്ചു, മരണം 43 ആയി
മാനുഷിക പിഴവ് കാരണമാണ് ദുരന്തമുണ്ടായതെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസ് പറഞ്ഞു.

തെസ്സലി | ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. മാനുഷിക പിഴവ് കാരണമാണ് ദുരന്തമുണ്ടായതെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസ് പറഞ്ഞു. ഗതാഗത മന്ത്രി രാജിവെച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി യാത്രാ- ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി കാരണം വ്യക്തമായത്. പ്രാദേശിക സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. യാത്രാ ട്രെയിനില്‍ 350 പേരാണ് ഉണ്ടായിരുന്നത്. ലാരിസ നഗരം പിന്നിട്ട് തുരങ്കത്തില്‍ നിന്ന് പുറത്തുവരുമ്പോഴാണ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ചയുടനെ ആദ്യ രണ്ട് വാഗണുകള്‍ക്ക് തീപിടിച്ചിരുന്നു.