Kerala
ഹരിത വിവാദം; ലീഗ് അഭിപ്രായത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം- എ എ റഹീം
കൊടിക്കുന്നില്‍ സുരേഷിന്റേത് ആധുനിക സമൂഹത്തിന് ചേരാത്ത പ്രസ്താവന
തിരുവനന്തപുരം | ഹരിത വിവാദം ലീഗിന്റെ ആഭ്യന്തര പ്രശ്നമല്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. വിഷത്തില്‍ ലീഗ് എടുത്ത നിലപാടോടെ അവരുടെ സ്ത്രീ വിരുദ്ധ നിലപാട് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഈ വിഷയത്തിലുള്ള ലീഗ് നയം അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് നടത്തിയത് അപരിഷ്കൃതമായ പ്രസ്താവനയാണ്. ഇത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ല. ആര് ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തപരമായ കാര്യമാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുംമേലുള്ള കടന്നുകയറ്റമാണിതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----