Connect with us

Health

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഗ്രീന്‍ ജ്യൂസുകള്‍

ഗ്രീന്‍ ആപ്പിള്‍ ജ്യൂസിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താതെ മധുരം നല്‍കാനുള്ള കഴിവുണ്ട്.

Published

|

Last Updated

ക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മെഡിസിനിലൂടെയും ചിട്ടയായ ഭക്ഷണശീലത്തിലൂടെയും ആണ് ഇത് സാധ്യമാവുക. എന്നാല്‍ ചിലയിനം പച്ചക്കറികളും അവയുടെ ജ്യൂസുകളും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഗ്രീന്‍ ജ്യൂസുകളെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഗ്രീന്‍ ജ്യൂസുകള്‍ എന്ന് നോക്കാം.

ചീര വെള്ളരി ജ്യൂസ്

ചീരയും വെള്ളരിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഗ്രീന്‍ ജ്യൂസ് ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞതും കലോറി കുറവുള്ളതുമാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

പാവയ്ക്ക ജ്യൂസ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന പ്രധാന പങ്കുള്ള ഭക്ഷ്യ വസ്തുവാണ് പാവയ്ക്ക. കാലങ്ങളായി നമുക്കിടയില്‍ പലരും പാവയ്ക്ക ജ്യൂസ് ഉപയോഗിച്ച് വരുന്നുമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്ന ഇന്‍സുലിന്‍ പോലുള്ള സംയുക്തങ്ങളാണ് പാവയ്ക്ക ജ്യൂസില്‍ അടങ്ങിയിട്ടുള്ളത്.

സെലറി നാരങ്ങാനീര്

ചെറുനാരങ്ങ ചേര്‍ത്ത സെലറി ജ്യൂസ് പി എച്ച് സന്തുലിതമാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഇത് കുറഞ്ഞ ഗ്ലൈസിമിക് സൂചിക നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരോക്ഷമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

ഗ്രീന്‍ ആപ്പിള്‍ ജ്യൂസ്

ഗ്രീന്‍ ആപ്പിള്‍ ജ്യൂസിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താതെ മധുരം നല്‍കാനുള്ള കഴിവുണ്ട്. ഇത് സ്ഥിരമായി കുടിക്കുന്നത് പഞ്ചസാര അളവ് കൃത്യമായ രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.

കാബേജ് ചീര ജ്യൂസ്

കാബേജ് ചീര ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയില്‍ ആക്കുന്നു. കൂടാതെ പഞ്ചസാര ഇല്ലാതെ സ്ഥിരമായ ഊര്‍ജ്ജം നിങ്ങള്‍ക്ക് നല്‍കുന്നു.

പഞ്ചസാരയുടെ അളവ് സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് ദിവസവും ഈ പച്ച ജ്യൂസുകള്‍ കുടിക്കുന്നത് നല്ലതാണ്. നിങ്ങള്‍ മറ്റേതെങ്കിലും തരത്തില്‍ രോഗിയാണെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടി മാത്രമേ ഇവ ഉപയോഗിക്കാവൂ.