Connect with us

Haritha Issue

എന്റെ ഹീറോ കെ ആര്‍ ഗൗരിയെന്ന് ഹരിത നേതാവ് ഫാത്തിമ തഹ്ലിയ

ഇ എം എസിന്റെ ആണഹന്തക്കെതിരെ പോരാടിയ കെ ആര്‍ ഗൗരിയാണ് തന്റെ ഹീറോയെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Published

|

Last Updated

മലപ്പുറം | എം എസ് എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗിക പരാമര്‍ശ പരാതി പിന്‍വലിക്കാത്തതിന്റെ പേരില്‍ മുസ്ലിം ലീഗ് നേതൃത്വം ഹരിത സംഘടനയെ മരവിപ്പിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുന്‍ സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഇ എം എസിന്റെ ആണഹന്തക്കെതിരെ പോരാടിയ കെ ആര്‍ ഗൗരിയാണ് തന്റെ ഹീറോയെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇ എം എസ് അല്ല, പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇ എം എസിന്റെ ആണഹന്തക്കെതിരെ പോരുതിയ കെ ആര്‍ ഗൗരി ആണെന്റെ ഹീറോ എന്നാണ് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് തഹ്ലിയ.

Latest