Haritha Issue
ഹരിത മുന്‍ ഭാരവാഹികള്‍ ഇന്ന് വനിതാ കമ്മീഷന് മൊഴി നല്‍കും
പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ചുകൊണ്ടാണ് ഇവര്‍ കമ്മീഷനെ കാണുന്നത്
കോഴിക്കോട് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അടക്കമുള്ള എം എസ് എഫ് നേതാക്കളില്‍ നിന്നുണ്ടായ ലൈംഗിക അധിക്ഷേപത്തില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഇന്ന് വനിതാ കമ്മീഷനില്‍ മൊഴി നല്‍കും. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ പത്ത് പേരാണ് ഇന്ന് കോഴിക്കോട് നടക്കുന്ന കമ്മീഷന്റെ അദാലത്തിലെത്തി മൊഴി നല്‍കുക. വിശദമായ പരാതി എഴുതി തയ്യാറാക്കി വരാന്‍ വനിതാ കമ്മീഷന്‍ പരാതിക്കാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
പി കെ നവാസ് അടക്കമുള്ളവര്‍ക്കിതെര നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ഹരിത ഭാരവാഹികളോട് പറഞ്ഞിരുന്നു. ഇതില്‍ അവര്‍ എടുക്കുന്ന നിലപാടിന് അനുസരിച്ചാക്കും അവര്‍ പാര്‍ട്ടിയില്‍ വേണമോയെന്ന് തീരുമാനിക്കുകയെന്ന് ലീഗ് നേതാവ് പി എം എ സലാം പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് മുമ്പിലെത്തുന്നത്. കമ്മീഷന്റെ അദാലത്തില്‍ ഇവര്‍ പങ്കെടുത്താല്‍ ലീഗ് എന്ത് തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.