Connect with us

Uae

ഗ്രീന്‍ വോയ്‌സ് സ്നേഹപുരം 2022 ബുധനാഴ്ച; മാധ്യമശ്രീ, ഹരിതാക്ഷര പുരസ്കാരങ്ങൾ സമ്മാനിക്കും

ഗ്രീന്‍ വോയ്‌സ് 10 വര്‍ഷമായി നല്‍കിവരുന്നതാണ് പുരസ്‌കാരങ്ങൾ.

Published

|

Last Updated

അബുദബി | സാംസ്‌കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്‌സ് അബുദാബിയുടെ മാധ്യമ, സാഹിത്യ പുരസ്‌കാരദാനവും സ്‌നേഹപുരം 2022 സംഗമവും ബുധനാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍. സാമൂഹികക്ഷേമത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്‌സ് 10 വര്‍ഷമായി നല്‍കിവരുന്നതാണ് പുരസ്‌കാരങ്ങൾ.

പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവനങ്ങള്‍ക്കും മുന്‍കൈയെടുത്തും നിര്‍ധനര്‍ക്കുള്ള ഭവനനിര്‍മാണങ്ങളും വിദ്യഭ്യാസസഹായങ്ങളും ലഭ്യമാക്കിയും പ്രവര്‍ത്തിക്കുന്നതാണ് ഗ്രീന്‍ വോയ്‌സ് അബുദാബി. യു എ ഇയുടെ തലസ്ഥാന നഗരിയില്‍ സാംസ്‌കാരിക, കലാസാഹിത്യ മേഖലകളിലും കൂട്ടായ്മ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്.

ഗ്രീന്‍ വോയ്‌സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരങ്ങള്‍ക്ക് ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ് ), ജമാലുദ്ദീൻ (കൈരളി ന്യൂസ്), ഐസക് പട്ടാണിപ്പറമ്പില്‍ (ഖലീജ് ടൈംസ്), ഓണ്‍ലൈന്‍ മാധ്യമ വിഭാഗത്തിൽ നിസാര്‍ സയ്ദ്, മിനി പത്മ (റേഡിയോ) എന്നിവർക്കും ഹരിതാക്ഷര പുരസ്‌കാരം സൈനുല്‍ ആബിദീനുമാണ്. ഗ്രീന്‍വോയ്‌സ് മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടറുമായ വി നന്ദകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബുധൻ രാത്രി എട്ട് മുതല്‍ കലാപരിപാടികളും സ്‌നേഹവിരുന്നും ഉള്‍ക്കൊള്ളുന്നതാണ് സ്‌നേഹപുരം 2022 സംഗമം.

Latest