greeshma case
വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്ന്് ആവശ്യപ്പെട്ട് ഗ്രീഷ്മ സുപ്രീംകോടതിയില്‍
കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് നീതി ഉറപ്പാക്കാന്‍ തടസമാകുമെന്നാണ് ഹരജിയില്‍ പറയുന്നത്
ന്യൂഡല്‍ഹി | വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്ന്് ആവശ്യപ്പെട്ട് കാമുകനെ കഷായത്തില്‍ വിഷം കൊടുത്തു കൊന്ന കേസിലെ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്‍.
കാമുകന്‍ ഷാരോണിനെ കൊന്ന കേസില്‍ കേരളത്തില്‍ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെ എം എഫ് സി കോടതിയിലേക്കു മാറ്റണമെന്നാണ് ആവശ്യം. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ആവശ്യം. ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളും അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടു മുഖേനെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ നെയ്യാറ്റികര അഡീഷണല്‍ സെക്ഷന്‍സ് കോടതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് നീതി ഉറപ്പാക്കാന്‍ തടസമാകുമെന്നാണ് ഹരജിയില്‍ പറയുന്നത്. കന്യാകുമാരിയില്‍ നിന്ന് വിചാരണനടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഗ്രീഷ്മ 11 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്.