Connect with us

Kerala

തനിക്ക് ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; ചെകുത്താന്റെ മനസ്സുള്ള കുറ്റവാളിയെന്ന് പ്രോസിക്യൂഷന്‍

അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു

Published

|

Last Updated

തിരുവനന്തപുരം | തനിക്ക് 24 വയസ്സേ ഉള്ളൂ എന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള തനിക്ക് ഇനിയും പഠിക്കണമെന്നും ഷാരോണ്‍ വധക്കേസില്‍ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ ഗ്രീഷ്മ കോടതിയോട് അഭ്യര്‍ഥിച്ചു. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസ്സാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കോടതിയില്‍ ശിക്ഷാ വിധി സംബന്ധിച്ചു വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയില്‍ കത്ത് നല്‍കി. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷമാണ് കോടതി പ്രോസിക്യൂഷന്റെ വാദങ്ങള്‍ കേട്ടത്. ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ചെകുത്താന്റെ മനസ്സുള്ള ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകള്‍ നടത്തി. 11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയില്‍ ഉണ്ട്.

മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമാണ് നടന്നത്. ഇത് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. കുറെ സ്വപ്‌നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

 

---- facebook comment plugin here -----

Latest