Connect with us

Kerala

കോടതി വരാന്തയില്‍ വീണ്ടും മുദ്രാവാക്യം മുഴക്കി ഗ്രോ വാസു; ആവര്‍ത്തിച്ചാല്‍ നടപടിയെന്ന് പോലീസിന് കോടതിയുടെ മുന്നറിയിപ്പ്

കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു

Published

|

Last Updated

കോഴിക്കോട് |  കോടതി നിര്‍ദേശം ലംഘിച്ച് കോടതി വരാന്തയില്‍ വീണ്ടും മുദ്രാവാക്യം മുഴക്കി് ഗ്രോ വാസു. കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് തിരികെ പോകുന്നതിനിടെയായിരുന്നു മുദ്രാവാക്യം വിളി. കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് ഗ്രോ വാസു കോടതി വരാന്തയില്‍ വിളിച്ചത്. കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കുന്നത് അനുവദിക്കരുതെന്നും ഇനിയും വീഴ്ചയുണ്ടായാല്‍ പോലീസിനെതിരെ നടപടിയുണ്ടാകുമെന്ന് കോടതി താക്കീത് നല്‍കി. തുടര്‍ നടപടികള്‍ക്കായി കേസ് ഈ മാസം പതിനൊന്നിലേക്ക് മാറ്റി.കഴിഞ്ഞ രണ്ടുതവണയും കോടതിയില്‍ ഹാജരാക്കി മടക്കിക്കൊണ്ടുപോകുന്നതിനിടെ കോടതി വരാന്തയില്‍ ഗ്രോ വാസു മുദ്രാവാക്യം വിളിച്ചിരുന്നു. ആദ്യതവണ ഗ്രോവാസുവിന്റെ വായ മറച്ചുപിടിച്ച പോലീസിന്റെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

 

Latest