Connect with us

International

ഹോങ്കോംഗ് വിമാനത്താവളത്തില്‍ ട്രക്കില്‍ നിന്ന് വീണ ഗ്രൗണ്ട് വര്‍ക്ക് ജീവനക്കാരന്‍ വിമാനത്തില്‍ ഇടിച്ച് മരിച്ചു

ജോര്‍ദാന്‍ സ്വദേശിയായ 34കാരനാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

Published

|

Last Updated

ഹോങ്കോംഗ്| ഹോങ്കോംഗ് വിമാനത്താവളത്തില്‍ ട്രക്കില്‍ നിന്ന് വീണ
ഗ്രൗണ്ട് വര്‍ക്ക് ജീവനക്കാരന്‍ വിമാനത്തില്‍ ഇടിച്ച് മരിച്ചു. ജോര്‍ദാന്‍ സ്വദേശിയായ 34കാരനാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വിമാനം പിന്നിലേക്ക് വലിച്ചിടുകയായിരുന്ന സമയത്ത് ടോ ട്രക്കിന്റെ പാസഞ്ചര്‍ സീറ്റില്‍ നിന്ന് യുവാവ് വിമനത്തിന് മുകളിലേക്ക് തെറിച്ചുവീണാണ് മരിച്ചത്. യുവാവ് എയര്‍പ്പോര്‍ട്ടിലെ സപ്പോര്‍ട്ട് ആന്‍ഡ് മെയിന്റനന്‍സ് സ്ഥാപനമായ ചൈന എയര്‍ക്രാഫ്റ്റ് സര്‍വീസസിലെ ജീവനക്കാരനാണ്.

ഗുരുതരമായ പരിക്കുകളോടെ ടാക്സിവേയില്‍ കിടക്കുന്ന യുവാവിനെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി ഹോങ്കോങ്ങിലെ എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.  ട്രക്ക് ഓടിച്ചിരുന്ന 60കാരനായ ഡ്രൈവറെ സംശയാസ്പദമായി പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ ഡ്രൈവിംഗ് ആകാം മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest