Connect with us

Kerala

നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഗ്രൂപ്പ് ബുക്കിങ് സൗകര്യം ഈമാസം 18ന് നിലവില്‍ വരും

ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയാണ് ഗ്രൂപ്പ് ബുക്കിങെന്ന് നീലേശ്വരം റെയില്‍വേ ഡെവലപ്മെന്റ് കലക്ടീവ് (എന്‍ ആര്‍ ഡി സി).

Published

|

Last Updated

നീലേശ്വരം | റെയില്‍വേ സ്റ്റേഷനില്‍ ഗ്രൂപ്പ് ബുക്കിങ് സൗകര്യം ഈമാസം 18 നു നിലവില്‍ വരും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയാണ് ഗ്രൂപ്പ് ബുക്കിങെന്ന് നീലേശ്വരം റെയില്‍വേ ഡെവലപ്മെന്റ് കലക്ടീവ് (എന്‍ ആര്‍ ഡി സി) അറിയിച്ചു.

ഔദ്യോഗിക യാത്രകള്‍, യോഗങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള സ്വകാര്യ ചടങ്ങുകള്‍, പരിപാടികള്‍ എന്നിവയ്ക്ക് കൂട്ടമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരുമിച്ചു ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണിത്.

ഗ്രൂപ്പ് ബുക്കിംഗ് സംവിധാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിലവില്‍ വരുമെന്ന് കഴിഞ്ഞ ദിവസം നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി വ്യക്തമാക്കിയിരുന്നു. അമൃത ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, നീലേശ്വരത്തെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്‍ ആര്‍ ഡി സി ഭാരവാഹികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കിഴക്കുഭാഗത്ത് വാഹന പാര്‍ക്കിങിനു വേണ്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്തിന്റെ പ്രവൃത്തി റെയില്‍വേ ഉടന്‍തന്നെ ഏറ്റെടുക്കുമെന്നും രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന പ്രവൃത്തിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ചതുര്‍വേദി അറിയിച്ചു.

 

 

Latest