Connect with us

Kerala

വിനോദ യാത്രക്ക് പോകാന്‍ കൂട്ട അവധി; കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് റവന്യു മന്ത്രി

കോന്നി താലൂക്ക് ഓഫീസില്‍ 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും മൂന്നാറിലേക്ക് വിനോദ യാത്രക്ക് പോയത് ജനത്തെ ഏറെ വലച്ചിരുന്നു

Published

|

Last Updated

പത്തനംതിട്ട  | കോന്നി താലൂക്ക് ഓഫീസില്‍ കൂട്ട അവധിയെടുത്ത് ജീവനക്കാര്‍ വിനോദയാത്ര പോയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍. അന്വേഷണത്തിന് പത്തനംതിട്ട കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ജീവനക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യ്ക്തമാക്കി.

വിഷയത്തില്‍ അന്വേഷണം നടത്തി വിശദ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം നല്‍കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കോന്നി താലൂക്ക് ഓഫീസില്‍ 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും മൂന്നാറിലേക്ക് വിനോദ യാത്രക്ക് പോയത് ജനത്തെ ഏറെ വലച്ചിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. ഇതോടെയാണ് സംഭവം വിവാദമായത്.

Latest