Connect with us

Kerala

ഗവിയില്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചു

38 യാത്രക്കാരുള്‍പ്പെട്ട സംഘത്തെയാണ് ബസില്‍ തിരികെ പത്തനംതിട്ടയില്‍ എത്തിച്ചത്.

Published

|

Last Updated

പത്തനംതിട്ട | ഗവിയിലേക്ക് വിനോദയാത്ര പോയി വനത്തിനുള്ളില്‍ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചു. 38 യാത്രക്കാരുള്‍പ്പെട്ട സംഘത്തെയാണ് ബസില്‍ തിരികെ പത്തനംതിട്ടയില്‍ എത്തിച്ചത്.

ചടയമംഗലത്തു നിന്ന് ഗവിയിലേക്കുള്ള കെ എസ് ആര്‍ ടി സി ടൂര്‍ പാക്കേജ് ബസാണ് ഇന്ന് രാവിലെ 11.30ന് മൂഴിയാറിലെ വനമേഖലയില്‍ തകരാറിലായി നിന്നുപോയത്. ഇതോടെ ബസിലെ യാത്രക്കാര്‍ അവിടെ കുടുങ്ങി.

ഇവരെ പുറത്തെത്തിക്കാന്‍ ആദ്യം അയച്ച ബസും തകരാറിലായത് പ്രതിസന്ധി രൂക്ഷമാക്കി. കുട്ടികളടക്കമുള്ള യാത്രക്കാരാണ് ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ കൈവശമില്ലാതെ നാലു മണിക്കൂറോളം വനത്തില്‍ പെട്ടുപോയത്.

വൈകിട്ടെത്തിയ ബസില്‍ യാത്ര തുടര്‍ന്ന ഇവര്‍ രാത്രി എട്ടരയോടെയാണ് പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്നത്.

 

Latest