Connect with us

Uae

തത്സമയ ഡാറ്റ നല്‍കാന്‍ ഗ്രോത്ത് പ്ലാറ്റ്ഫോം; ബിസിനസുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കും

ഗ്രോത്ത് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് സാമ്പത്തിക നിയമനിര്‍മാണ പ്രവര്‍ത്തനത്തിലെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും യു എ ഇയിലെ സ്വകാര്യ മേഖലക്ക് യഥാര്‍ഥ ഗുണഭോക്തൃ ഡാറ്റാ സംവിധാനം നല്‍കുന്നതിനുമാണെന്നും അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു

Published

|

Last Updated

അബൂദബി| യു എ ഇയിലെ ഏറ്റവും വലിയ സാമ്പത്തിക ഡാറ്റാബേസ് ഉള്‍ക്കൊള്ളുന്ന ഒരു പുതിയ പ്ലാറ്റ്ഫോം, ‘ഗ്രോത്ത്’ ആരംഭിച്ചു. സാമ്പത്തിക മന്ത്രാലയം ആരംഭിച്ച ദേശീയ സാമ്പത്തിക രജിസ്റ്റര്‍ കമ്പനികള്‍ക്കായുള്ള എല്ലാ വാണിജ്യ ലൈസന്‍സുകളുടെയും വിവരങ്ങള്‍ക്കായി ഏകീകൃതവും തത്സമയം അപ്‌ഡേറ്റ് ചെയ്തതുമായ ഏക ജാലക സംവിധാനമായിരിക്കും ഇത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ലഭ്യമായ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും വാണിജ്യ, നിക്ഷേപ അവസരങ്ങളിലേക്കുള്ള പ്രവേശനവും അന്വേഷിക്കാനും ഈ പ്ലാറ്റ്ഫോം നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും സഹായകരമാവും.

സര്‍ക്കാര്‍ ബ്യൂറോക്രസി ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ രജിസ്റ്റര്‍ പിന്തുണക്കുന്നുവെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. ഏഴ് എമിറേറ്റുകളിലുടനീളമുള്ള നിലവിലുള്ള എല്ലാ സംരംഭങ്ങളുടെയും കമ്പനികളുടെയും ബിസിനസ് ലൈസന്‍സുകളെക്കുറിച്ചുള്ള ഏറ്റവും വലിയ ഏകീകൃതവും വിശ്വസനീയവുമായ വിവരം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ പദ്ധതിയാണിതെന്ന് മര്‍റി പറഞ്ഞു.

ഏറ്റവും പുതിയ എ ഐ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ദേശീയ സാമ്പത്തിക രജിസ്റ്റര്‍ പ്രാപ്തമാക്കുന്നു. ഗ്രോത്ത് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് സാമ്പത്തിക നിയമനിര്‍മാണ പ്രവര്‍ത്തനത്തിലെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും യു എ ഇയിലെ സ്വകാര്യ മേഖലക്ക് യഥാര്‍ഥ ഗുണഭോക്തൃ ഡാറ്റാ സംവിധാനം നല്‍കുന്നതിനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Latest