Connect with us

Kerala

ജിഎസ്ടി നഷ്ടപരിഹാരം: കേരളം രേഖകള്‍ സമര്‍പ്പിക്കാറില്ലെന്ന് കേന്ദ്രധനമന്ത്രി

കേരളം 2017 മുതല്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖകകള്‍ സമര്‍പ്പിക്കാറില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

Published

|

Last Updated

ന്യൂഡല്‍ഹി| ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേരളം 2017 മുതല്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖകകള്‍ സമര്‍പ്പിക്കാറില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശ്ശിക ഉടന്‍ നല്‍കുമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും അതിന്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ഇതു സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇതു സംബന്ധിച്ച് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ എന്‍ കെ പ്രേമചന്ദ്രനോട് പറഞ്ഞു.