Connect with us

Kerala

സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ്

ജി എസ് ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നു. ജി എസ് ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.

രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടര്‍ന്നു. കണക്കില്‍ പെടാത്ത സ്വര്‍ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജി എസ് ടി വകുപ്പ് അറിയിച്ചു. ജി എസ് ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. നിലവില്‍ 74ഓളം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 10 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയതായി ജിഎസ് ടി ഇന്റലിജന്‍സ് ഉദ്യോ ഗസ്ഥര്‍ പറഞ്ഞു.

മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നതെന്നും നാളെ രാവിലെ വരെ പരിശോധന തുടര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Latest