Business
ജിഎസ്ടി വരുമാനം റെക്കോര്‍ഡ് കടന്നു; മാര്‍ച്ചില്‍ 1.42 ലക്ഷം കോടി രൂപ
പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷൻ
ന്യൂഡല്‍ഹി | ഇക്കഴിഞ്ഞ മാര്‍ച്ചിലെ ജിഎസ്ടി വരുമാനം റെക്കോര്‍ഡ് കടന്നു. 1.42 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. ഈ വര്‍ഷം ജനുവരി മാസത്തില്‍ നേടിയ 1,40,986 കോടി രൂപയായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ് കളക്ഷന്‍.
മാര്‍ച്ചിലെ ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 15% കൂടുതലാണ്. 2020 മാര്‍ച്ചിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ 46% കൂടുതലാണ് ഇത്തവണത്തെ വരുമാനമെന്ന് കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 1,33,026 കോടി രൂപയായിരുന്നു ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം.
സാമ്പത്തിക വീണ്ടെടുക്കല്‍, അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വ്യാജ ബില്ലര്‍മാര്‍ക്കെതിരായ നടപടി തുടങ്ങിയവയാണ് ജിഎസ്ടി വരുമാനം വര്‍ധിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.