Kerala
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് ജിഎസ്ടി പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി
പരിശോധനയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
കൊച്ചി | സംസ്ഥാന വ്യാപകമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് ജിഎസ്ടി പരിശോധന. പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.ഓപ്പറേഷന്‍ ഗുവാപ്പോ എന്ന പേരിലാണ് പരിശോധന.രാവിലെ മുതലാണ് 35ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. കൂടാതെ വരുമാനം കുറച്ചുകാണിച്ചാണ് നികുതിവെട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നേരത്തതന്നെ ഇത് സംബന്ധിച്ച വിവരശേഖരണം നടത്തിയിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.
---- facebook comment plugin here -----