Connect with us

Health

പേരക്കയും വാഴപ്പഴവും; പോഷക ഗുണങ്ങളുടെ കാര്യത്തിൽ ആരാണ് കേമൻ?

രണ്ട് പഴങ്ങൾക്കും അവയുടേതായ പ്രത്യേകതകൾ ഉണ്ട്. സമീകൃത ആഹാരത്തിനായി ഈ രണ്ടു പഴങ്ങളും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

Published

|

Last Updated

നാട്ടിൽ സുലഭമായി കിട്ടുന്ന പഴങ്ങളാണ് വാഴപ്പഴവും പേരക്കയും. ഇവയ്ക്ക് രണ്ടിനും ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കാര്യവും നമുക്കറിയാം. എന്തൊക്കെയാണ് ഇവയുടെ ഗുണങ്ങൾ എന്നും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമെന്താണെന്നും നോക്കാം.

പേരയ്ക്ക

ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയ പേരക്ക നാരുകൾ ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ചുരുക്കി പറഞ്ഞാൽ പേരക്ക എന്നത് പോഷക ഗുണങ്ങളുടെ ഒരു പവർഹൗസ് തന്നെയാണ്. വാഴപ്പഴത്തെ അപേക്ഷിച്ച് ഇതിന് കുറഞ്ഞ ഗ്ലൈസിമിക് ഇൻഡക്സ് ആണുള്ളത്. ഇതുകൊണ്ട് തന്നെ ഇത് പ്രമേഹമുള്ളവർക്ക് മികച്ച ഒരു ഭക്ഷണമാണ്.

വാഴപ്പഴം

നേരെമറിച്ച് വാഴപ്പത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദവും ഹൃദയ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ നാഡീ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ മഗ്നീഷ്യം വിറ്റമിൻ ബി 6 എന്നിവയും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിന്റെ കാലറിയും കാർബോഹൈഡ്രേറ്റും പേരൊക്കെയേക്കാൾ കൂടുതലാണ്.

മൊത്തത്തിൽ രണ്ട് പഴങ്ങൾക്കും അവയുടേതായ പ്രത്യേകതകൾ ഉണ്ട്. സമീകൃത ആഹാരത്തിനായി ഈ രണ്ടു പഴങ്ങളും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

Latest