Kerala
മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍
മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം.
മണ്ണാര്‍ക്കാട് | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ 20കാരനായ അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡീഷയിലെ റൈയ്ഗാര്‍ഡ് സ്വദേശി അശോക് മഞ്ചിയെ ആണ് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അരിയൂരിലെ ഒരു മില്ലില്‍ ജോലി ചെയ്ത് വരികയാണ് അശോക് മഞ്ചി.ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു അതിഥി തൊഴിലാളിയുടെ മൂന്നര വയസുള്ള മകളെയാണ് പ്രതി അതിക്രമത്തിന് ഇരയാക്കിയത്.മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം.
ബുധനാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്.മില്ലിന് സമീപമുള്ള കുട്ടിയുടെ വീട്ടിലെത്തിയ പ്രതി രക്ഷിതാക്കളറിയാതെ കുഞ്ഞിനെ എടുത്തു കൊണ്ടുപോകുകയായിരുന്നു.തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നാട്ടുകല്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----