Kerala
അഞ്ചേമുക്കാല്‍ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍
മുഷിഞ്ഞ തുണികള്‍ നിറച്ച ബാഗിന്റെ മധ്യഅറയില്‍ മാസ്‌കിങ് ടേപ്പ് കൊണ്ട് ചുറ്റിക്കെട്ടിയ മൂന്ന് പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്
പത്തനംതിട്ട| അഞ്ചേമുക്കാല്‍ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളിയെ കോന്നി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മധ്യപ്രദേശ് സ്വദേശി അവ്ലിന്ത് സിങ്(24) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോന്നി കൊല്ലന്‍പടിയില്‍ നിന്നും യുവാവ് ഞായറാഴ്ച പിടിയിലായത്.
മുഷിഞ്ഞ തുണികള്‍ നിറച്ച ബാഗിന്റെ മധ്യഅറയില്‍ മാസ്‌കിങ് ടേപ്പ് കൊണ്ട് ചുറ്റിക്കെട്ടിയ മൂന്ന് പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്്. കോന്നി ഡി വൈ എസ് പി റ്റി രാജപ്പന്റെ മേല്‍നോട്ടത്തില്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, എസ് ഐ വിമല്‍ രംഗനാഥ്, പ്രോബേഷന്‍ എസ് ഐ ദീപക്, എസ് സി പി ഓമാരായ അല്‍സാം, സൈഫുദ്ധീന്‍ എന്നിവര്‍ക്കൊപ്പം ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.