Kerala
ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു

ആലപ്പുഴ | ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാളിലെ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ഓം പ്രകാശിനെ ബാറിനു മുന്‍വശത്തായി റോഡില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. മീന്‍ വില്‍പ്പനക്കിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത നാല് പേരും അതിഥി തൊഴിലാളികളാണ്. അതേസമയം ഇരുട്ടായതിനാല്‍ കുത്തിയതാരാണെന്ന് വ്യക്തമായില്ലെന്നും സിസിടിവി പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----