Connect with us

National

മഹാരാഷ്ട്രയിൽ ​ഗില്ലൻബാരെ സിൻഡ്രോം പടരുന്നു; മരണം അഞ്ചായി: 149 പേർ ചികിത്സയില്‍

ഏറ്റവുമധികം രോഗികളുള്ളത് പൂനൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു.മരണം അഞ്ചായി. 60വയസുകാരായ രണ്ടുപേരുടെ പരിശോധനാഫലം കൂടി പുറത്തുവന്നതോടെയാണ് ജിബിഎസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നേരത്തെ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ യുവാവ് അടക്കം മൂന്നുപേര്‍ മരിച്ചിരുന്നു.

നിലവില്‍ 149 പേരാണ് വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.ഏറ്റവുമധികം രോഗികളുള്ളത് പൂനൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ്.

രോഗം പടരുന്നതെന്ന് വെള്ളത്തിലൂടെയാണെന്നാണ് പ്രാഥമിക നിഗമനം. ചിക്കന്‍ നന്നായി പാകം ചെയ്ത ശേഷമേ കഴിക്കാന്‍ പാടുള്ളു എന്നും തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

രോഗവ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുന്നുണ്ട്. ജിബിഎസ് ചികില്‍സ ചിലവേറുന്നതായതിനാല്‍ പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.