Connect with us

Oddnews

203 യൂണിറ്റ് രക്തം ദാനം ചെയ്ത 80 വയസുകാരിക്ക് ഗിന്നസ് റെക്കോര്‍ഡ്

ജോസഫിന്‍ മിച്ചാലുക്ക് തന്റെ ജീവിതത്തിലുടനീളം 203 യൂണിറ്റ് രക്തം ദാനം ചെയ്തിട്ടുണ്ട്.

Published

|

Last Updated

വാഷിങ്ടണ്‍|ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സ്ത്രീ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി ജോസഫിന്‍ മിച്ചാലുക്ക്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ജോസഫിന്‍ മിച്ചാലുക്ക് തന്റെ ജീവിതത്തിലുടനീളം 203 യൂണിറ്റ് രക്തം ദാനം ചെയ്തിട്ടുണ്ട്. ഇത് എണ്ണമറ്റ ആളുകളുടെ ജീവനും രക്ഷയേകി. 1965-ല്‍ 22-ാം വയസ്സില്‍ ആരംഭിച്ച് ആറു പതിറ്റാണ്ടായി അവര്‍ പതിവായി രക്തം ദാനം ചെയ്യ്തു വരികയാണ്.

ഇത് രക്തം നല്‍കാന്‍ കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.തനിക്ക് ഒരു റെക്കോര്‍ഡ് ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നിലെന്നും അവര്‍ വ്യക്തമാക്കി.ജോസഫിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ്‌ ആണ്. ഇത് ഏറ്റവും സാധാരണമായതിനാല്‍ ആശുപത്രികളില്‍ ഉയര്‍ന്ന ഡിമാന്‍ഡാണ്.

 

Latest