Kerala
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; സംഘാടക സ്ഥാപനങ്ങളില്‍ ജിഎസ്ടി റെയ്ഡ്
പരിപാടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വകുപ്പ് ശേഖരിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
കൊച്ചി | കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തിയത്.
ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന പ്രാഥമിക സൂചനയെ തുടര്‍ന്ന് തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്‌സ്, കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.
പരിശോധന തുടര്‍ന്ന് വരികയാണെന്നും പരിപാടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വകുപ്പ് ശേഖരിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----