Connect with us

National

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് പാര്‍ട്ടി വിട്ട് ബി ജെ പി യിലേക്ക്

2017 മുതല്‍ 2022 വരെ ഗുജറാത്തിലെ റജുല മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു അംബരീഷ് ദേര്‍

Published

|

Last Updated

അഹമ്മദാബാദ് | ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ദേര്‍ പാര്‍ട്ടി വിട്ടു. ചൊവ്വാഴ്ച അദ്ദേഹം ബി ജെ പി യില്‍ ചേരുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ അംബരീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശക്തി സിംഗ് ഗോഹിന്‍ പറഞ്ഞു. 2017 മുതല്‍ 2022 വരെ ഗുജറാത്തിലെ അംറേലി ജില്ലയിലെ റജുല മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു അംബരീഷ് ദേര്‍. എന്നാല്‍ 2022 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു.

അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കേണ്ടതില്ലെന്ന പാര്‍ട്ടി നേതാക്കളുടെ തീരുമാനമാണ് കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്ന് അംബരീഷ് ദേര്‍ പറഞ്ഞു. ഒന്നും പ്രതീക്ഷിക്കാതെയാണ് താന്‍ ബി ജെ പി യില്‍ ചേരുന്നതെന്നും തനിക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest