ipl 2022
ചെന്നൈക്കെതിരെ അനായാസ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്
ഗുജറാത്ത് ടൈറ്റന്‍സിന്റെ വൃദ്ധിമാന്‍ സാഹ അര്‍ധ സെഞ്ചുറി നേടി
വാംഖഡെ | പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ്, നിലവിലെ ഐ പി എല്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്തു. ഏഴ് വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 137 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
ചെന്നൈയുടെ ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറി (53) പാഴായി. നാരായണ്‍ ജഗദീശന്‍ പുറത്താകാതെ 39ഉം മുഈന്‍ അലി 21ഉം റണ്‍സെടുത്തു. വിക്കറ്റ് നഷ്ടപ്പെട്ടില്ലെങ്കിലും സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിക്കാന്‍ ബാറ്റ്മാന്മാര്‍ക്ക് സാധിച്ചില്ല. ഗുജറാത്തിന്റെ മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. റാശിദ് ഖാന്‍, അല്‍സാരി ജോസഫ്, രവിശ്രീനിവാസന്‍ സായ് കിഷോര്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റെടുത്തു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ വൃദ്ധിമാന്‍ സാഹ അര്‍ധ സെഞ്ചുറി (67*) നേടി. ശുബ്മാന്‍ ഗില്‍ 18ഉം മാത്യൂ വെയ്ഡ് 20ഉം റണ്‍സെടുത്തു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് വിക്കറ്റെടുത്ത് മതീഷ പതിറാണ ഞെട്ടിച്ചു. മുഈന്‍ അലി ഒരു വിക്കറ്റെടുത്തു.