Connect with us

ipl 2022

ഡൽഹിയെ തറപറ്റിച്ച് ഗുജറാത്ത് ടൈറ്റൻസ്

നാല് വിക്കറ്റെടുത്ത ലോക്കീ ഫെര്‍ഗൂസനാണ് ഡല്‍ഹിയുടെ കഥ കഴിച്ചത്.

Published

|

Last Updated

പുണെ | ഐ പി എല്ലിൽ നവാഗതരായ ഗുജറാത്ത് ടൈറ്റൻസിന് തുടർച്ചയായ രണ്ടാം ജയം. ഡൽഹി ക്യാപിറ്റൽസിനെതിരെ 14 റൺസിൻ്റെ ജയമാണ് ഗുജറാത്ത് നേടിയത്. ടോസ് ലഭിച്ച ഡല്‍ഹി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് ഗുജറാത്ത് എടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണെടുക്കാനാണ് സാധിച്ചത്.

ഗുജറാത്ത് ബാറ്റിംഗ് നിരയില്‍ ശുബ്മാന്‍ ഗില്‍ (84 റണ്‍സ്) മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 31ഉം ഡേവിഡ് മില്ലര്‍ 20ഉം റണ്‍സെടുത്തു. ഡല്‍ഹിയുടെ മുസ്തഫിസുര്‍റഹ്മാന്‍ മൂന്നും ഖലീല്‍ അഹ്മദ് രണ്ടും കുല്‍ദീപ് യാദവ് ഒന്നും വിക്കറ്റ് വീഴ്ത്തി.

മൂന്ന് വിക്കറ്റിന് 34 എന്ന നിലയില്‍ വന്‍തകര്‍ച്ച നേരിട്ട ഡല്‍ഹിയെ ക്യാപ്റ്റന്‍ ഋഷഭ് പന്ത്- ലളിത് യാദവ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഒരുവിധം രക്ഷിച്ചത്. പന്ത് 43ഉം യാദവ് 25ഉം റണ്‍സെടുത്തു. അതേസമയം, നാല് വിക്കറ്റെടുത്ത ലോക്കീ ഫെര്‍ഗൂസനാണ് ഡല്‍ഹിയുടെ കഥ കഴിച്ചത്. മുഹമ്മദ് ഷമി രണ്ടും ഹര്‍ദിക് പാണ്ഡ്യ, റാശിദ് ഖാന്‍ എന്നിവര്‍ ഓരോന്ന് വീതവും വിക്കറ്റ് വീഴ്ത്തി.

---- facebook comment plugin here -----

Latest