Connect with us

National

ഗുജറാത്തിലെ പ്രൈമറി സ്‌കൂളുകളില്‍ ഗുജറാത്തി പഠനം നിര്‍ബന്ധം; ബിൽ പാസ്സായി

പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പിന്തുണച്ചതിനാല്‍ 182 അംഗ സഭ ഏകകണ്ഠമായി ബില്‍ പാസാക്കി

Published

|

Last Updated

ഗാന്ധിനഗര്‍| സിബിഎസ്ഇ, ഐസിഎസ്ഇ, ഐബി ബോര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്‌കൂളുകളിലും ഗുജറാത്തി ഭാഷ നിര്‍ബന്ധമാക്കുന്ന ബില്‍ ഗുജറാത്ത് നിയമസഭ പാസാക്കി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുബേര്‍ഭായ് ദിന്‍ഡോറാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പിന്തുണച്ചതിനാല്‍ 182 അംഗ സഭയിൽ ഏകകണ്ഠമായി പാസ്സായി.

ബില്‍ പ്രകാരം, നിലവില്‍ ഗുജറാത്തി പഠിപ്പിക്കാത്ത സ്‌കൂളുകള്‍ 2023-24 അധ്യയന വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി 1 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ ഗുജറാത്തി അധിക ഭാഷയായി പഠിപ്പിക്കേണ്ടി വരും.

എല്ലാ സ്‌കൂളുകളും ഗുജറാത്തി അധിക ഭാഷയായി പഠിപ്പിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പാഠപുസ്തകങ്ങള്‍ പിന്തുടരും. ഈ ബില്ലിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും.

ഒരു സ്‌കൂള്‍ ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍, ബില്‍ രേഖ പ്രകാരം 50,000 രൂപ പിഴ അടയ്ക്കേണ്ടി വരും. തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമാണ് പിഴ.

 

 

 

 

 

 

Latest