Connect with us

Uae

'ഗൾഫ് കർണാടകോസ്താവ' സെപ്തംബർ പത്തിന് ദുബൈയിൽ

ദുബൈ രാജ കുടുംബാംഗവും എം ബി എം ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് മുഹമ്മദ് അൽമക്തൂം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും

Published

|

Last Updated

ദുബൈ | കർണാടക ജനതയുടെ സംസ്കാരം, പൈതൃകം, സംഭാവനകൾ എന്നിവ ആഗോളതലത്തിൽ ആഘോഷിക്കുന്ന വാർഷിക ഉത്സവമായ “ഗൾഫ് കർണാടകൊസ്താവ” സെപ്റ്റംബർ 10-ന് ദുബൈയിൽ നടക്കും. ഗ്രാൻഡ് ഹയാത്തിലാണ് പരിപാടി. ഗൾഫ് മേഖലയിലെ പ്രഗത്ഭരായ കർണാടക വ്യവസായികളുടെ സംഗമം, കർണാടക ഭക്ഷണ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ, നൃത്ത – സംഗീത പരിപാടികൾ എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും.

സാമ്പത്തിക വിജയങ്ങൾക്കപ്പുറം സാമൂഹ്യ – സാമ്പത്തിക വളർച്ചയുടെ പുരോഗതിയ്ക്ക് ഗൾഫ് മേഖലയിൽ നേതൃത്വം നൽകിയ കർണാടക വ്യവസായ പ്രമുഖരെ ‘ഗൾഫ് രത്ന അവാർഡ്’ നൽകി ചടങ്ങിൽ ആദരിയ്ക്കും. പ്രമുഖ കലാകാരൻമാർ കലാ സാംസ്കാരിക സംഗീതപരിപാടികൾ അവതരിപ്പിയ്ക്കും.

ദുബൈ രാജ കുടുംബാംഗവും എം ബി എം ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് മുഹമ്മദ് അൽമക്തൂം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഗൾഫും കർണാടകയും തമ്മിലുള്ള സാമൂഹ്യ സാംസ്കാരിക ബന്ധത്തെ ശക്തീകരിയ്ക്കാൻ ഗൾഫ് കർണാടകോസ്താവയ്ക്ക് കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

Latest