Uae
ഗള്‍ഫ് കര്‍ണാടകോത്സവം സെപ്തംബര്‍ പത്തിന്
കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയാകും. .
അബൂദബി | ഗള്‍ഫ് മേഖലയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളുടെ ഏറ്റവും വലിയ സാംസ്‌കാരിക മഹോത്സവമായ ഗള്‍ഫ് കര്‍ണാടകോത്സവം സെപ്തംബര്‍ പത്തിന് വൈകിട്ട് ആറിന് ദുബൈ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ബനിയാസ് ബോള്‍റൂമില്‍ നടക്കും. സാംസ്‌കാരിക മഹോത്സവം, ഗള്‍ഫ് കര്‍ണാടക രത്ന അവാര്‍ഡ്, കന്നഡ സംസ്‌കാരം, പാരമ്പര്യം, സാഹിത്യം, നര്‍മ്മം എന്നിവ കോര്‍ത്തിണക്കിയ സ്റ്റാന്‍ഡ്-അപ്പ് കോമഡി, നാടോടി നൃത്തം, സംഗീതം എന്നിവ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
വൈകിട്ട് 6.15ന് സാംസ്‌കാരിക പരിപാടി ആരംഭിക്കും. 6.45ന് വിശിഷ്ടാതിഥികളെ ആദരിക്കും. കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയായിരിക്കും.
രാത്രി ഏഴിന് ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ വിതരണം ചെയ്യും. എട്ടിന് കര്‍ണാടക സംഗീതക്കച്ചേരി അവതരിപ്പിക്കും. ഇന്ത്യ, അയല്‍ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖരും ബോളിവുഡിലെയും സാന്‍ഡല്‍വുഡിലെയും താരങ്ങളും പരിപാടിയില്‍ പങ്കെടുക്കും.