Connect with us

Business

ഗള്‍ഫ് കര്‍ണാടകോത്സവ് 2023: ബിസിനസ് പ്രമുഖര്‍ക്ക് ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡ് നൽകി

ദുബൈ രാജകുടുംബാംഗവും എം ബി എം ഗ്രൂപ്പ് ചെയര്‍മാനുമായ മുഖ്യാതിഥി ശൈഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂമില്‍ നിന്നാണ് 21 ബിസിനസ് പ്രമുഖര്‍ കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സ്വീകരിച്ചത്.

Published

|

Last Updated

അബുദബി | ഗള്‍ഫ് കര്‍ണാടകോത്സവ് 2023-ൽ 21 ബിസിനസ് പ്രമുഖര്‍ക്ക് ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ഡോ. തുംബൈ മൊയ്തീന്‍, ഹിദായത്തുള്ള അബ്ബാസ്, മുഹമ്മദ് മീരാന്‍, സഫ്രുല്ല ഖാന്‍ മാണ്ഡ്യ എന്നിവരും അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

ഗള്‍ഫ് മേഖലയിലെ കര്‍ണാടക വംശജരായ ബിസിനസ് ഐക്കണുകളുടെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഗള്‍ഫ് കര്‍ണാടകോത്സവം ഗംഭീരമായി സമാപിച്ചു. ദുബൈ രാജകുടുംബാംഗവും എം ബി എം ഗ്രൂപ്പ് ചെയര്‍മാനുമായ മുഖ്യാതിഥി ശൈഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂമില്‍ നിന്നാണ് 21 ബിസിനസ് പ്രമുഖര്‍ കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സ്വീകരിച്ചത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്കും കര്‍ണാടകക്കും വേണ്ടിയുള്ള അവാര്‍ഡ് ജേതാക്കളുടെ നേട്ടങ്ങളും അര്‍പ്പണബോധവും പകര്‍ത്തുന്ന കോഫി ടേബിള്‍ പുസ്തകം പ്രകാശനം ചെയ്തു. നാനാതുറകളില്‍ നിന്നും 1000ലധികം പേര്‍ ഗള്‍ഫ് കര്‍ണാടകോത്സവത്തില്‍ പങ്കെടുത്തു.

Latest