Uae
ഗൾഫ് ലിങ്ക്; ഗതാഗത പിഴയിൽ ഒമ്പത് കോടി ദിർഹത്തിന്റെ വർധന
മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
![](https://assets.sirajlive.com/2021/11/abudhabi-traffic-780x538.gif)
അബൂദബി| ജി സി സി ട്രാഫിക് നിയമലംഘന ലിങ്കിംഗ് പദ്ധതി നടപ്പിലാക്കിയതിലൂടെ പിഴ പിരിവിൽ യു എ ഇക്ക് 90 ദശലക്ഷം ദിർഹത്തിലധികം വർധനയുണ്ടായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ജിസിസി ട്രാഫിക് വയലേഷൻസ് ലിങ്കിംഗ് പ്രോജക്ടിലൂടെ അംഗരാജ്യങ്ങളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുകയും അവ സമയാസമയം പിരിച്ചെടുക്കുന്നതിന് സംവിധാനവുമാണ് ഒരുക്കിയത്. മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
എല്ലാ ജി സി സി രാജ്യങ്ങളുമായും ഒപ്റ്റിമൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി കൈവരിക്കുന്നതിന് സാജിൽ ഡാറ്റാ എക്സ്ചേഞ്ച് ക്ലൗഡ് ഇതിന്നായി ഉപയോഗിക്കുന്നു. ജി സി സി രാജ്യങ്ങൾക്കിടയിലെ വാഹന പ്ലേറ്റുകളുടെ നിറങ്ങൾ, വിഭാഗങ്ങൾ, ചിഹ്നങ്ങൾ എന്നിവ വേർതിരിച്ചറിയാൻ ഏകീകൃത വെബ് സേവനങ്ങളുടെ ഉപയോഗം, ഡാറ്റയുടെ സ്വകാര്യതയും രഹസ്യാത്മകതയും ഉറപ്പാക്കാൻ സങ്കീർണമായ എൻക്രിപ്ഷൻ സംവിധാനങ്ങളുടെ ഉപയോഗം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
“സീറോ ഗവൺമെന്റ് ബ്യൂറോക്രസി’ പദ്ധതികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ വാർഷിക റിപ്പോർട്ട് അവലോകനം ചെയ്തു. ക്രിമിനൽ ഇൻഫർമേഷൻ സർവീസസ്, ടുഗെദർ വി ഫൈറ്റ്, ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കൽ, സ്മാർട്ട് വാഹന കണ്ടുകെട്ടൽ, ഫിഡെലിംസ് പദ്ധതി, സ്വകാര്യ സുരക്ഷാ കമ്പനികളുടെ ലൈസൻസിംഗ്, ജസ്റ്റിസ് ടുഡേ, ലൈസൻസുകൾ, ശമ്പള ട്രാൻസ്ഫർ സേവനം, സ്മാർട്ട് റിപ്പോർട്ടിംഗ്, സ്മാർട്ട് ഒഫീഷ്യൽ മിഷൻ അലവൻസ് ഡിസ്‌ബേഴ്‌സ്‌മെന്റ് സേവനം, എംബാമിംഗ് പദ്ധതി തുടങ്ങിയ പ്രധാന പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ എമിറേറ്റിലെ സുരക്ഷാ സേനകളാണ് ഇത്തരം പദ്ധതികൾ വികസിപ്പിച്ചത്.
---- facebook comment plugin here -----