Connect with us

ചാനല്‍ ചര്‍ച്ചയില്‍ പ്രവാചക നിന്ദ നടത്തിയ മുന്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയ്ക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചു. നുപുര്‍ ശര്‍മയുടെ അപേക്ഷയെ തുടര്‍ന്ന് ഡല്‍ഹി പോലീസാണ് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് നല്‍കിയത്.

നുപുര്‍ ശര്‍മയുടെ പ്രസ്താവന രാജ്യത്ത് തീ പടര്‍ത്തുന്നതിലേക്ക് നയിച്ചെന്നു സുപ്രിംകോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നുപുര്‍ ശര്‍മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. നുപുറിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടെന്ന് അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തു.

 

വീഡിയോ കാണാം

Latest