First Gear
രാജ്യത്തെ ഏറ്റവും വലിയ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ഗുഡ്ഗാവില്‍
നാല്ചക്ര വാഹനങ്ങള്‍ക്ക് 100 ചാര്‍ജിംഗ് പോയിന്റുകള്‍ ലഭിക്കുന്നു.
ന്യൂഡല്‍ഹി| രാജ്യം ഇലക്ട്രിക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ സജീവമാണ്. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് നാഷണല്‍ ഹൈവേ ഫോര്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ ഈ സ്റ്റേഷന്‍ തുറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് സ്മാര്‍ട്ട് ഇവി ചാര്‍ജിംഗ് സ്റ്റേഷനാണ്. ഇവിടെ നാല് ചക്ര വാഹനങ്ങള്‍ക്ക് 100 ചാര്‍ജിംഗ് പോയിന്റുകള്‍ ലഭിക്കുന്നു. അതില്‍ 72 യൂണിറ്റുകള്‍ എസി സ്ലോ ചാര്‍ജറുകളാണ്. 24 യൂണിറ്റുകള്‍ ഡിസി ഫാസ്റ്റ് ചാര്‍ജറുകളാണ്. ഗുഡ്ഗാവിലെ സെക്ടര്‍ 52 ലാണ് ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇതിനുമുമ്പ് രാജ്യത്തെ ഏറ്റവും വലിയ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ നവി മുംബൈയിലായിരുന്നു. ഇവിടെ 16 എസിയും 4 ഡിസി ചാര്‍ജറുകളും ഉള്‍ക്കൊള്ളുന്ന സൗകര്യമാണ് ഉള്ളത്. നാഷണല്‍ ഹൈവേ ഫോര്‍ ഇലക്ട്രിക്ക് വെഹിക്കിളിന്റെ ഔദ്യോഗിക ഇന്‍സ്റ്റാളേഷന്‍ പങ്കാളിയായ അലെക്ട്രിഫൈ ആണ് ഈ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നത്.
അതേസമയം, രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിലൂടെ മുന്നേറുമ്പോള്‍ നിരവധി കമ്പനികള്‍ ചാര്‍ജ്ജിംഗ് കേന്ദ്രങ്ങളുമായി മുന്നോട്ടുവരുന്നുണ്ട്. ബിപിസിഎല്‍, എച്ച്പിസിഎല്‍, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ, ടിവിഎസ് തുടങ്ങിയ കമ്പനികള്‍ അതില്‍പ്പെടുന്നു.