GURMEET RAN RAHIM
മുന്‍ മാനേജരുടെ കൊലപാതകത്തില്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം
ഗുര്‍മീത് റാം റഹീമിനൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്
ചണ്ഡിഗഢ് | മുന്‍ മാനേജറുടെ കൊലപാതകത്തില്‍ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ. റാം റഹീമിനൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്.
റാം റഹീമിന് പുറമേ, കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവര്‍ക്കാണ് പ്രത്യേക സി ബി ഐ കോടതി ശിക്ഷ വിധിച്ചത്. റാം റഹീമിന് 31 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
വിചാരണക്കിടെ ആറാം പ്രതി കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. അഞ്ച് പേരും കുറ്റക്കാരണെന്ന് നേരത്തേ കോടതി വിധിച്ചിരുന്നു.
തന്റെ ഭക്തരായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവ് വിധിക്കപ്പെട്ട് 2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലാണ്. 2002 ലാണ് റാം റഹീമിന്റെ മാനേജരായിരുന്ന രഞ്ജിത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മറ്റൊരു ജീവപര്യന്തം ശിക്ഷ റാം റഹീം അനുഭവിക്കുന്നുണ്ട്.