Connect with us

Kerala

കഥകളിയില്‍ ഗുരു അച്ഛന്‍ ; ആദ്യ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി മകന്‍

പന്മന മനയില്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിജിത്ത്

Published

|

Last Updated

കൊല്ലം | ആദ്യമായി സംസ്ഥാന കലോത്സവ വേദിയില്‍ കഥകളി മത്സരാര്‍ഥിയായി എത്തിയ അഭിജിത്തിന് ഗുരു അച്ഛന്‍ പ്രശാന്ത് . കൗതുകകരമായ കാഴ്ചകള്‍ക്കാണ് കഥകളി വേദി സാക്ഷ്യം വഹിച്ചത്. ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍ കൊല്ലം ജില്ലയെ പ്രതിനിധാനം ചെയ്താണ് അഭിജിത്ത് പങ്കെടുത്തത്. കൊല്ലം മണ്ണൂര്‍ക്കാവിലെ കഥകളിവിദ്യാലയത്തിലെ അധ്യാപകനാണ് അച്ഛന്‍ പ്രശാന്ത്.

അച്ഛനോടൊപ്പം കുഞ്ഞുനാളിലെ കുട്ടിവേഷങ്ങള്‍ കെട്ടുന്ന ശീലം അഭിജിത്തിനുണ്ട്. മൂന്നാംക്ലാസുമുതല്‍ കഥകളി അഭ്യസിക്കുന്ന അഭിജിത്ത് ആദ്യ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ സന്തോഷത്തിലാണ് വീട്ടുകാര്‍.

പന്മന മനയില്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിജിത്ത്

Latest