Connect with us

Kozhikode

ആദ്യകാല ഓര്‍മകള്‍ പങ്കുവെച്ച് 'ഗുരുവോരം' സഖാഫി സംഗമം

1985 മുതല്‍ 90 വരെയുള്ള ബാച്ചുകളിലെ സഖാഫികളാണ് പ്രിയഗുരുനാഥന്‍ സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തില്‍ ഒരുമിച്ചുകൂടിയത്.

Published

|

Last Updated

കാരന്തൂര്‍ | സഖാഫി ബിരുദധാരികളായ മര്‍കസിലെ ആദ്യകാല മതവിദ്യാര്‍ഥികള്‍ ഏറെ കാലത്തിനു ശേഷം ഒരുമിച്ചുകൂടിയപ്പോള്‍ അനേകം ഓര്‍മകളുടെയും മധുരനിമിഷങ്ങളുടെയും പങ്കുവെപ്പുവേളയായി അത്. 1985 മുതല്‍ 90 വരെയുള്ള ബാച്ചുകളിലെ സഖാഫികളാണ് പ്രിയഗുരുനാഥന്‍ സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തില്‍ ‘ഗുരുവോരം’ എന്ന പേരില്‍ ഒരുമിച്ചുകൂടിയത്.

മര്‍കസിന്റെ പഴയകാലം ഓര്‍ത്തും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചും പുരോഗമിച്ച സംഗമം കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അഹ്മദ് ബാദുഷ സഖാഫി ചന്തിരൂര്‍, അബ്ദുല്‍ കരീം സഖാഫി പേഴക്കാപ്പിള്ളി, ഇബ്റാഹീം സഖാഫി ചുങ്കത്തറ, മുഹമ്മദ് അലി സഖാഫി വഴിക്കടവ് ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് നടന്ന വാര്‍ഷിക കൗണ്‍സിലിന് സഖാഫി ശൂറ ചെയര്‍മാന്‍ ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുലത്വീഫ് സഖാഫി പെരുമുഖം നേതൃത്വം നല്‍കി. അബ്ദുന്നാസര്‍ സഖാഫി കെല്ലൂര്‍ സ്വാഗതവും ഉമര്‍ സഖാഫി മൂത്തേടം നന്ദിയും പറഞ്ഞു.

 

Latest