National
ഗ്യാൻവാപി: പള്ളി നിലവറയിൽ പൂജക്ക് അനുമതി നൽകിയതിന് എതിരായ ഹർജി ഫെബ്രുവരി 15ന് പരിഗണിക്കും
പള്ളിയുടെ ബെയ്സ്മെന്റിൽ ആർക്കിയോളജിക്കൽ സർവേ നടത്തണമെന്ന ഹരജിയും ഇതേ ദിവസം കോടതി പരിഗണിക്കുന്നുണ്ട്.
വാരാണസി | ഗ്യാൻവാപി പള്ളിയുടെ നിലവറയിൽ പൂജക്ക് അനുമതി നൽകി ഉത്തരവിന് എതിരായ ഹർജി വാരാണസി കോടതി ഫെബ്രുവരി 15ന് പരിഗണിക്കും. ഹിന്ദു വിഭാഗം അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. പള്ളിയുടെ ബെയ്സ്മെന്റിൽ ആർക്കിയോളജിക്കൽ സർവേ നടത്തണമെന്ന ഹരജിയും ഇതേ ദിവസം കോടതി പരിഗണിക്കുന്നുണ്ട്.
പൂജക്ക് അനുമതി നൽകിയ വാരാണസി കോടതി ഉത്തരവ് ചോദ്യം ചെയ്ത് മുസ്‍ലിം വിഭാഗം നൽകിയ ഹർജിയിൽ ഫെബ്രുവരി 12ന് അലഹബാദ് ഹൈക്കോടതി വാദം പുനരാരംഭിക്കും. 1993 മുതൽ വർഷത്തിലൊരിക്കൽ പള്ളി നിലവറയിൽ പൂജ നടത്തിയിരുന്നതായാണ് ഹിന്ദു പക്ഷം ഹൈക്കോടതിയിൽ വാദിക്കുന്നത്. അതേസമയം നിലവറകൾ സ്റ്റോർ റൂമായി മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മറ്റൊന്നും നടന്നിരുന്നില്ല എന്നുമാണ് മുസ്‍ലിം പക്ഷത്തിന്റെ വാദം.