Connect with us

From the print

ഗ്യാന്‍വാപി: 'നിലവറകളില്‍ സര്‍വേ നടത്തണം'

വാരാണസി കോടതിയുടെ പരിഗണനയിലുള്ള കേസിലെ കക്ഷിയായ രാഖി സിംഗാണ് ഹരജി നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഗ്യാന്‍വാപി മസ്ജിദിനോട് ചേര്‍ന്ന നിലവറകളില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ)ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു പക്ഷം വാരാണസിയിലെ ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. വാരാണസി കോടതിയുടെ പരിഗണനയിലുള്ള കേസിലെ കക്ഷിയായ രാഖി സിംഗാണ് ഹരജി നല്‍കിയത്.

ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കേ നിലവറയില്‍ പൂജ നടത്താന്‍ ഹിന്ദു കക്ഷികളെ അനുവദിച്ച് കഴിഞ്ഞ മാസം 31നാണ് ജില്ലാ കോടതി ഉത്തരവിട്ടത്. ഈ മാസം രണ്ടിന് ഇതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി പരിഗണിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല.

വിഷയം ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

 

Latest