National
ഗ്യാന്‍വാപി കേസ്: പരാതിക്കാരനായ ഹരിഹര്‍ പാണ്ഡെ അന്തരിച്ചു
ഗ്യാന്‍വാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നുപേരില്‍ അവസാനത്തെയാളാണ് ഹരിഹര്‍ പാണ്ഡെ
വാരാണസി| ഗ്യാന്‍വാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നുപേരില്‍ അവസാനത്തെയാള്‍ ഹരിഹര്‍ പാണ്ഡെ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്ന് പിതാവിന്റെ നില വഷളായിരുന്നുവെന്ന് ഹരിഹര്‍ പാണ്ഡെയുടെ മകന്‍ കരണ്‍ശങ്കര്‍ പാണ്ഡെ പറഞ്ഞു.
ആദി വിശ്വേശ്വര ക്ഷേത്ര ഭൂമിയില്‍നിന്ന് ഗ്യാന്‍വാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശര്‍മ്മയും ഹരിഹര്‍ പാണ്ഡെയും ചേര്‍ന്ന് ഹരജി നല്‍കിയത്. ഇവരില്‍ സോമനാഥ് വ്യാസും പ്രഫ രാംരംഗ് ശര്‍മ്മയും നേരത്തെ മരണപ്പെട്ടിരുന്നു.
---- facebook comment plugin here -----