Connect with us

National

ഗ്യാൻവാപി മസ്ജിദ്: എല്ലാ ഹർജികളും ജില്ലാ ജഡജിക്ക് കെെമാറണം; നിസ്കാരം തടസ്സപ്പെടുത്തരുത്: സുപ്രീം കോടതി

വിശ്വാസികൾക്ക് അംഗശുദ്ധിവരുത്താൻ ജില്ലാ ജഡ്ജി സംവിധാനം ഒരുക്കണമെന്നും കോടതി

Published

|

Last Updated

ന്യൂഡൽഹി |ഗ്യാൻവാപി കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജില്ലാ ജഡ്ജിക്ക് കെെമാറണമെന്ന് സുപ്രീം കോടതി. മസ്ജിദിന്റെ അവകാശവദം ഉന്നയിച്ചുള്ള ഹർജി നിലനിൽക്കുമോ എന്ന് ആദ്യം തീരുമാനിക്കണമെന്നും സുപ്രീം കോടതി നടിർദേശിച്ചു.

പള്ളിയിൽ നിസ്കാരം ഉൾപ്പെടെ ആരാധനകൾക്ക് ഒരു തടസ്സവും വരുത്തരുതെന്നും കോടതി ഉത്തരവിട്ടു. വിശ്വാസികൾക്ക് അംഗശുദ്ധിവരുത്താൻ ജില്ലാ ജഡ്ജി സംവിധാനം ഒരുക്കണം. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം സംരക്ഷിക്കണമന്നും കോടതി ആവശ്യപ്പെട്ടു.

കേസില്‍ ഇടക്കാല ഉത്തരവ് തുടരണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാവര്‍ക്കും സംരക്ഷണം നല്‍കിയുള്ള തീരുമാനമാണ് എടുക്കേണ്ടതെന്നും ഹരജിയില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് തുടരട്ടെ എന്നും കോടതി പറഞ്ഞു.

ഗ്യാന്‍വാപി വിഷയത്തില്‍ ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം ലംഘിക്കപ്പെടുകയാണെന്ന് മസ്ജിദ് കമ്മിറ്റി കോടതിയെ ബോധിപ്പിച്ചു. തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും സുപ്രിംകോടതി ഉചിതമായ തീരുമാനമെടുക്കണമെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് കമ്മീഷണറെ നിയോഗിച്ചത് മുതല്‍ എല്ലാ നടപടികളും തെറ്റായാണ് നടന്നതെന്നതെന്നും കമ്മിറ്റി വ്യക്തമാക്കി.

സത്യസന്ധമായ തീരുമാനം മാത്രമേ കോടതി കൈക്കൊള്ളുവെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

Latest