Connect with us

National

ഗ്യാന്‍വാപി മസ്ജിദ്: അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന ഹരജി തള്ളി

ഇത്തരത്തിലുള്ള ഹരജികള്‍ നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി

Published

|

Last Updated

ലക്നോ |  ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരം സീല്‍ ചെയ്യണന്നും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഇത്തരത്തിലുള്ള ഹരജികള്‍ നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

മസ്ജിദില്‍ ഹിന്ദു ആരാധനയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളതിയതോടെ ഹരജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മസ്ജിദ് പരിസരം സീല്‍ ചെയ്ത സുപ്രീംകോടതി പുരാവസ്തു വകുപ്പിന്റെ സര്‍വേയില്‍നിന്ന് പ്രദേശത്തെ ഒഴിവാക്കിയിരുന്നു.

 

Latest