Connect with us

gyanvapi case

ഗ്യാന്‍വാപി സര്‍വേ: ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി

വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവെച്ച് കൊണ്ടാണ് ഹൈക്കോടതി സർവേക്ക് അനുമതി നൽകിയത്. 

Published

|

Last Updated

അലഹബാദ് | ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ തടയണമെന്ന ഹരജി തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. ഹരജി പരിശോധിച്ച് വാദം കേൾക്കാനുള്ള തീയതി നിശ്ചയിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബഞ്ച് അറിയിച്ചു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവെച്ച് കൊണ്ടാണ് ഹൈക്കോടതി സർവേക്ക് അനുമതി നൽകിയത്.

ഹിന്ദു ക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മിച്ചതെന്ന് നിര്‍ണയിക്കാനുള്ള ഏക മാര്‍ഗം സര്‍വേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകളാണ് നേരത്തെ കോടതിയെ സമീപിച്ചത്. ജൂലൈ 21ന് വാരാണസി കോടതിയാണ് പുരാവസ്തു വകുപ്പിന്റെ സര്‍വേയ്ക്ക് ഉത്തരവിട്ടത്. ജൂലൈ 24ന് സര്‍വേ തുടങ്ങി.തുടര്‍ന്ന് മസ്ജിദ് കമ്മറ്റി സര്‍വേക്കെതിരെ ആദ്യം സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരം പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മസ്ജിദിന്റെ കെട്ടിടത്തിന് 1000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും സര്‍വേയുടെ ഭാഗമായുള്ള കുഴിയെടുക്കല്‍ കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വാദം കേള്‍ക്കലിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിര്‍ദേശം നല്‍കി.

 

Latest