Connect with us

Gyanvapi mosque

ഗ്യാന്‍വാപി; വാദം കേള്‍ക്കുന്നതില്‍ കോടതി തീരുമാനം ഇന്ന്

ആരുടെ ഹരജി ആദ്യം പരിഗണിക്കണമെന്നതിലാണ് തീരുമാനമെടുക്കുക

Published

|

Last Updated

വാരാണസി |ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട വിത്യസ്ത ഹരജികളില്‍ ഏത് ആദ്യം വാദം കേള്‍ക്കണമെന്ന കാര്യത്തില്‍ വാരാണസി ജില്ലാ കോടതിയുടെ തീരുമാനം ഇന്ന്. ഉച്ചക്ക് രണ്ടിന് ശേഷമാകും ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശ ഉത്തരവ് പുറപ്പെടുവിക്കുക.

പള്ളിയിലെ പ്രാര്‍ഥനക്ക് തടസ്സം നില്‍ക്കുന്ന തരത്തില്‍ ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്നും ഇതിനാല്‍ തങ്ങളുടെ ഹരജി ആദ്യം പരിഗണിക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ ആദ്യം വാദം കേള്‍ക്കണമെന്നും പള്ളിയില്‍ പൂജ അനുവദിക്കണമെന്നുമാണ് ഹരജി നല്‍കിയ അഞ്ച് സ്ത്രീകളുടെ ആവശ്യം.

എന്നാല്‍, സ്ത്രീകളുടെ ഹരജികള്‍ നിലനില്‍ക്കില്ലെന്ന് പള്ളി കമ്മിറ്റി പറയുന്നു. ഇന്നലെ വിഷയത്തില്‍ മുക്കാല്‍ മണിക്കൂറോളം വാദം കേട്ടശേഷമാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെച്ചത്.