Connect with us

Kerala

ജിം പരിശീലനകനെ കുത്തിക്കൊന്ന സംഭവത്തില്‍ ജിം ഉടമ അറസ്റ്റില്‍

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ കൃഷ്ണപ്രതാപ് സാബിത്തിനെ കുത്തി വീഴ്ത്തിയത്

Published

|

Last Updated

കൃഷ്ണപ്രതാപ്

കൊച്ചി | ആലുവ ചുണങ്ങം വേലിയില്‍ ജിം പരിശീലകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജിം ഉടമ പിടിയില്‍. സ്ഥാപനത്തിലെ മുന്‍ പരിശീലകനായ സാബിത്ത് കൊല്ലപ്പെട്ട കേസിലാണ് സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല സ്വദേശി കൃഷ്ണപ്രതാപ് (25)നെ എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ കൃഷ്ണപ്രതാപ് സാബിത്തിനെ കുത്തി വീഴ്ത്തിയത്. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

സാബിത്ത് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കൊല നടത്തിയ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതിയെ തൃശൂര്‍ ചെമ്പൂച്ചിറയില്‍ നിന്ന് പിടികൂടി. പരിശീലകനെ രണ്ടു മാസം മുന്‍പ് സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

 

Latest