bribery
കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് പിടിയില്‍
തുടര്‍ ചികിത്സ നല്‍കണമെങ്കില്‍ 5,000 രൂപ നല്‍കണമെന്ന് ഡോ.മായാരാജ് ആവശ്യപ്പെട്ടു.
തൊടുപുഴ | ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതിക്ക് തുടര്‍ ചികിത്സ നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിലെ വനിത ഗൈനക്കോളജിസ്റ്റ് പിടിയില്‍. ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ ഡോ.മായാരാജിനെയാണ് ഇന്ന് വൈകിട്ട് വിജിലന്‍സ് സംഘം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
വഴിത്തല ഇരുട്ടുതോട് സ്വദേശിയുടെ ഭാര്യയെ ചികിത്സിക്കുന്നതിനാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്.
ഡോക്ടറുടെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയ ഫീസെന്ന പേരില്‍ 500 രൂപ വാങ്ങി. തുടര്‍ന്ന് 19ന് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഗര്‍ഭപാത്രം നീക്കം ചെയ്തു. എന്നാല്‍, തുടര്‍ ചികിത്സ നല്‍കണമെങ്കില്‍ 5,000 രൂപ നല്‍കണമെന്ന് ഡോ.മായാരാജ് ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ 3,500 രൂപ പരാതിക്കാരന്‍ ഡോക്ടറുടെ വീട്ടില്‍ എത്തിച്ചു. ഇതു വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി.
ഡി വൈ എസ് പി ഷാജു ജോസ്, സി ഐമാരായ ഡിക്‌സണ്‍ തോമസ്, മഹേഷ് പിള്ള, കെ ആര്‍ കിരണ്‍, കെ ജി സഞ്ജയ്, സ്റ്റാന്‍ലി തോമസ്, ഷാജി കുമാര്‍, സനല്‍ ചക്രപാണി, കെ എന്‍ സന്തോഷ്, കൃഷ്ണകുമാര്‍, രഞ്ജിനി, ജാന്‍സി, സുരേഷ് കുമാര്‍, സന്ദീപ് ദത്തന്‍, ബേസില്‍ പി ഐസക്ക്, മൈതീന്‍, നൗഷാദ്, അജയ് ചന്ദ്രന്‍, അരുണ്‍ രാമകൃഷ്ണന്‍ എന്നിവരാണ് വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്.