Connect with us

Kerala

എ ഡി ജി പി വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂര്‍ ചര്‍ച്ച നടത്തി: രമേശ് ചെന്നിത്തല

പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പി ആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ആര്‍ എസ് എസ് നേതാക്കളുമായി നിരന്തരമായി എഡിജിപിക്ക് ചര്‍ച്ച ചെയ്യേണ്ട എന്ത് കാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പി ആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. നവകേരള സദസും പി ആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Latest