Malappuram
ഹദ്ദാദുല്‍ ഖുലൂബ്; ഹൃദയങ്ങളുടെ ഇടയന്‍ ഖലീല്‍ ബുഖാരി തങ്ങളുടെ പുസ്തകം പ്രകാശിതമായി
മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു.
മലപ്പുറം | മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പുതിയ പുസ്തകമായ ‘ഹദ്ദാദുല്‍ ഖുലൂബ്; ഹൃദയങ്ങളുടെ ഇടയന്‍’ പ്രകാശിതമായി. മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. ഇസ്ലാമിലെ പ്രഗത്ഭ പണ്ഡിതനായിരുന്ന ഇമാം ഹദ്ദാദ്(റ) നെ കുറിച്ച് മലയാളത്തില്‍ പുറത്തിറക്കുന്ന ആദ്യത്തെ സമഗ്ര പുസ്തകമാണിത്.
ഹദ്ദാദ് ഇമാമിന്റെ നാടായ ഹളര്‍മൗതില്‍ സന്ദര്‍ശനം നടത്തിയ ഖലീല്‍ ബുഖാരി തങ്ങളുടെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ പുസ്തകം ഏറെ ഹൃദ്യമാണ്. മഅ്ദിന്‍ അക്കാദമി പ്രസിദ്ധീകരണ വിഭാഗമായ ഉറവ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. ക്യൂ ആര്‍ കോഡ് സംവിധാനത്തില്‍ പുറത്തിറക്കിയ ഓര്‍മക്കൂട്ട്, പ്രാര്‍ഥന, കാലത്തിന്റെ സാക്ഷ്യം, സംസ്‌കാരം വേരുറച്ച നാട്ടില്‍, സ്നേഹ കുടുംബം, ഫാമിലി കീ, കയ്ഫ തകൂനു ദകിയ, ജൗലത്തു ദിറാസിയ ഹൗലല്‍ ഇസ്ലാമി ഫീ ദിയാരില്‍ മലബാരിയ തുടങ്ങി മലയാളത്തിലും അറബിയിലുമായി വിവിധ ഗ്രന്ഥങ്ങള്‍ ഖലീല്‍ ബുഖാരി തങ്ങള്‍ രചിച്ചിട്ടുണ്ട്. കോപ്പികള്‍ക്ക്: 7356114436.