Connect with us

Kerala

ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി

കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

Published

|

Last Updated

മലപ്പുറം | പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

മതപ്രഭാഷണത്തിൽ വേറിട്ട ശൈലിയിലൂടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കിയ യുവ പ്രഭാഷകനായിരുന്നു മസ്ഊദ് സഖാഫി. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക അടക്കം പല സംസ്ഥാനങ്ങളിലും അദ്ദേഹം പ്രഭാഷണവേദികളിൽ നിറഞ്ഞുനിന്നു.

മലപ്പറം കാവനൂരിനടുത്ത പുളിയക്കോട്ടാണ് അദ്ദേഹം താമസിക്കുന്നത്.

Updating…

Latest